ഈ സാഹചര്യത്തിലാണോ ടീമിനെ ഇട്ട് പോകുന്നത്, അശ്വിന്റെ വിരമിക്കല്‍ സമയം ശരിയായില്ല: ഗവാസ്‌കര്‍

അഭിറാം മനോഹർ
ബുധന്‍, 18 ഡിസം‌ബര്‍ 2024 (14:45 IST)
ബോര്‍ഡര്‍- ഗവാസ്‌കര്‍ പരമ്പരയ്ക്കിടയിലെ ഓഫ് സ്പിന്നര്‍ രവിചന്ദ്ര അശ്വിന്റെ വിരമിക്കല്‍ തീരുമാനത്തിനിടെ ഇതിഹാസതാരമായ സുനില്‍ ഗവാസ്‌കര്‍. പരമ്പരയ്ക്കിടെ അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിക്കരുതായിരുന്നുവെന്നും പരമ്പര തീരാനായി കാത്തിരിക്കണമായിരുന്നുവെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.
 
 ഗാബ ടെസ്റ്റിന്റെ അഞ്ചാം ദിനത്തില്‍ മഴയ്ക്കിടെ ഡ്രസിംഗ് റൂമില്‍ വിരാട് കോലിയ്‌ക്കൊപ്പം അശ്വിനെ വികാരാധീനനായാണ് കാണാനായത്. ഇതോടെയാണ് അശ്വിന്റെ വിരമിക്കലിനെ സംബന്ധിച്ച അഭ്യൂഹങ്ങള്‍ പുറത്തുവന്നത്. മത്സരശേഷം മാധ്യമങ്ങള്‍ക്ക് മുന്നിലുള്ള പത്രസമ്മേളനത്തില്‍ വെച്ച് അശ്വിന്‍ വിരമിക്കാനുള്ള തന്റെ തീരുമാനം അറിയിക്കുകയും ചെയ്തു. സ്പിന്നിനെ തുണയ്ക്കുന്ന സിഡ്‌നിയില്‍ മത്സരം നടക്കാനുണ്ട് എന്നിരിക്കെ അശ്വിന്‍ പരമ്പരയ്ക്കിടെ മടങ്ങിയത് ശരിയല്ലെന്ന് ഗവാസ്‌കര്‍ വ്യക്തമാക്കി.
 
 പരമ്പരയ്ക്ക് ശേഷമായിരുന്നു അശ്വിന്‍ പ്രഖ്യാപനം നടത്തേണ്ടിയിരുന്നത്. ധോനി 2014-15 സീരീസിനിടെ സമാനമായി വിരമിച്ചിരുന്നു. ഇത് ടീമില്‍ ഒരു താരം കുറയുന്നതിന് കാരണമാകും. സിഡ്‌നിയില്‍ സ്പിന്നര്‍മാര്‍ക്ക് പിന്തുണ ലഭിക്കാറുണ്ട്. അശ്വിന്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യയ്ക്ക് 2 സ്പിന്നര്‍മാരെ കളത്തില്‍ ഇറക്കാമായിരുന്നു. സാധാരണയായി ഒരു പരമ്പരയ്ക്ക് ശേഷമാണ് എല്ലാവരും വിരമിക്കാറുള്ളത്. ഗവാസ്‌കര്‍ പറഞ്ഞു. ചിലപ്പോള്‍ വാഷിങ്ങ്ടണ്‍ സുന്ദറിനാകും ടീം പരിഗണന നല്‍കുന്നത്. അശ്വിന്‍ ഒരു മഹത്തായ ക്രിക്കറ്റ് താരമായിരുന്നു. ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article