ഫൈനൽ കളിക്കാനിറങ്ങിയാൽ കൈവിരലുകൾ അരിഞ്ഞു കളയുമെന്ന് പറഞ്ഞു; ഭീഷണി തുറന്നു പറഞ്ഞ് അശ്വിൻ

ചിപ്പി പീലിപ്പോസ്
ചൊവ്വ, 18 ഫെബ്രുവരി 2020 (18:01 IST)
തന്റെ കൌമാരക്കാലത്തെ ക്രിക്കറ്റ് അനുഭവങ്ങൾ തുറന്നു പറഞ്ഞ് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിൻ. കുട്ടിയായിരുന്നപ്പോൾ ക്രിക്കറ്റ് ടൂർണമെന്റിനിടെ തന്നെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ സംഭവവും അശ്വിൻ ക്രിക്ക് ബസിന് അനുവദിച്ച അഭിമുഖത്തിൽ പറയുന്നു. 
 
ടെന്നീസ് പന്തുകൊണ്ട് ക്രിക്കറ്റ് ടൂര്‍ണമെന്റ് കളിക്കുന്നതിനിടെ ഫൈനലിലാണ് അശ്വിനെ കൊണ്ട് സഹികെട്ട എതിര്‍ ടീം ഇത്തരമൊരു സാഹസം നടത്തിയത്. ഫൈനല്‍ കളിക്കാന്‍ ഗ്രൌണ്ടിലിറങ്ങിയാല്‍ കൈവിരലുകള്‍ അരിഞ്ഞു കളയുമെന്നായിരുന്നു അശ്വിനോട് എതിരാളികൾ ഭീഷണിപ്പെടുത്തിയത്.
 
‘ഫൈനൽ കളിക്കാൻ ഗ്രൗണ്ടിലേക്ക് പോകാനിറങ്ങുന്നതിനിടെ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കില്‍ നാലഞ്ച് പേരെത്തി. അവരുടെ കൂടെ ഞാൻ ഗ്രൌണ്ടിനടുത്തുള്ള ചായക്കടയിൽ പോയി. അവരെനിക്ക് ചായയും വടയും വാങ്ങി തന്നു. കളിക്കാൻ സമയമായപ്പോൾ ഞാൻ പോകണമെന്ന് പറഞ്ഞു. അപ്പോഴാണ് അവർ എതിര്‍ടീമിന്റെ ആള്‍ക്കാരാണെന്നും ഞാന്‍ കളിക്കാനിറങ്ങുന്നത് തടയാന്‍ വന്നതാണെന്നും പറയുന്നത്. ഇനി നീ ഫൈനല്‍ കളിക്കാന്‍ ഇറങ്ങിയാല്‍ നിന്റെ വിരലുകള്‍ കാണില്ല, അരിഞ്ഞ് കളയുമെന്ന് അവര്‍ പറഞ്ഞു’- അശ്വിൻ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article