ക്യാപ്റ്റന് പുല്ലുവില? കോഹ്ലിയെ ഒന്നും അറിയിക്കുന്നില്ല !

ചിപ്പി പീലിപ്പോസ്

വ്യാഴം, 13 ഫെബ്രുവരി 2020 (12:53 IST)
ഐപി‌എല്ലിലെ പ്രമുഖടീമായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ കഴിഞ്ഞ ദിവസം നടത്തിയ അപ്രതീക്ഷിത നീക്കത്തിൽ ആരാധകരെ പോലെ ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഞെട്ടിയിരിക്കുകയാണ്. ട്വിറ്റര്‍ അക്കൗണ്ടിലെ തങ്ങളുടെ ഡിസ്പ്ലേ ഫോട്ടോയും കവര്‍ ഫോട്ടോയും മാറ്റുകയും, റോയല്‍ ചലഞ്ചേഴ്സ് എന്ന് മാത്രമായി പേര് ചുരുക്കുകയും ചെയ്തു ടീം.
 
ഇന്‍സ്റ്റഗ്രാം, ഫെയ്സ്ബുക്ക് അക്കൗണ്ടുകളിലും ഇതേ മാറ്റം തന്നെ വരുത്തി. ഇതാണ് പരക്കെ എല്ലാവരും അമ്പരന്നത്. ക്ലബിന്റെ ഈ നീക്കമൊന്നും നായകൻ വിരാട് കോഹ്ലി പോലും അറിഞ്ഞില്ല എന്നതാണ് ശ്രദ്ധേയം. കോഹ്ലി ഇത് തുറന്നു സമ്മതിക്കുന്നുമുണ്ട്. 
 
ഇക്കാര്യം സൂചിപ്പിച്ച് കോഹ്ലി ട്വീറ്റ് പോസ്റ്റ് ചെയ്തതത് ഇങ്ങനെ, ‘പോസ്റ്റുകള്‍ അപ്രത്യക്ഷമായിരിക്കുന്നു, ക്യാപ്റ്റനെ ഒന്നും അറിയിക്കുന്നില്ല. നിങ്ങള്‍ക്ക് എന്തെങ്കിലും സഹായം വേണമെങ്കില്‍ എന്നെ അറിയിക്കണം’- ഇതോടെ ടീമിനുള്ളിൽ ക്യാപ്റ്റനു പുല്ലുവിലയാണോ ഉള്ളതെന്നും നായകനെ എല്ലാ കാര്യങ്ങളും അറിയിക്കേണ്ടതല്ലേ എന്നും ആരാധകർ ചോദിക്കുന്നുണ്ട്. 
 
അതെസമയം 13ആം ഐപിഎല്‍ സീസണിന് മുന്‍പായി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് പേര് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പുതിയ ലോഗോയും, പുതിയ പേരും വരാൻ സാധ്യതയുണ്ട്. എന്നാൽ എന്തുകൊണ്ട് ഇക്കാര്യം കോഹ്ലി അടക്കമുള്ള താരങ്ങളിൽ നിന്നും മറച്ചു വെയ്ക്കുന്നു എന്നതാണ് ചോദ്യം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍