പാകിസ്ഥാനുമായി ഒരു പരമ്പരയ്‌ക്ക് ഇപ്പോള്‍ സാഹചര്യമില്ല: അനുരാഗ് ഠാക്കൂര്‍

Webdunia
ബുധന്‍, 13 ജനുവരി 2016 (10:25 IST)
ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര 2016ലും ഉണ്ടാകില്ലെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂര്‍.  ഇന്ത്യ ഒന്നിലേറെ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ മാത്രമാണ് ഈ വര്‍ഷം പങ്കെടുക്കുന്നത്. പാകിസ്ഥാനുമായി ഒരു പരമ്പരയ്‌ക്ക് ഇപ്പോള്‍ സാഗചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ- പാകിസ്ഥാന്‍ പരമ്പര ഈ വര്‍ഷം നടക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ മാറി വരുന്ന രാഷ്‌ട്രീയപശ്ചാത്തലത്തില്‍ പരമ്പര നടക്കാന്‍ യാതൊരു സാധ്യതയും കാണുന്നില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ഉഷ്മളമല്ലാത്ത സാഹചര്യത്തില്‍ ക്രിക്കറ്റ് പരമ്പര നടത്താനാകില്ലെന്നും അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കി.