ഇന്ത്യന്‍ പരിശീലകനാകാന്‍ താല്‍പര്യമില്ലെന്ന് കുംബ്ലെ; വിദേശ പരിശീലകരെ തേടി ബിസിസിഐ

Webdunia
ബുധന്‍, 29 സെപ്‌റ്റംബര്‍ 2021 (16:52 IST)
ഇന്ത്യയില്‍ നിന്നു അടുത്ത മുഖ്യ പരിശീലകനെ തിരഞ്ഞെടുക്കാനുള്ള ബിസിസിഐ തീരുമാനത്തിനു തിരിച്ചടി. പ്രഥമ പരിഗണനയിലുണ്ടായിരുന്ന അനില്‍ കുംബ്ലെ താന്‍ പരിശീലക സ്ഥാനത്തേക്ക് ഇല്ലെന്ന് വ്യക്തമാക്കി. മാത്രമല്ല ബിസിസിഐ പാനലിലെ ചിലര്‍ക്ക് കുംബ്ലെയോട് അതൃപ്തിയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിക്ക് കുംബ്ലെ തന്നെ പരിശീലക സ്ഥാനത്ത് എത്തണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍, ബിസിസിഐ അധികാര ശ്രേണിയിലെ പ്രധാനപ്പെട്ടവര്‍ തന്നെ കുംബ്ലെയോടുള്ള നീരസം ഗാംഗുലിയെ അറിയിച്ചു. വിദേശ പരിശീലകരെ കളത്തിലിറക്കാനാണ് ബിസിസിഐ ഇപ്പോള്‍ ആലോചിക്കുന്നത്. 
 
2015 മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വിദേശ പരിശീലകരെ ലഭിച്ചിട്ടില്ല. ഡങ്കന്‍ ഫ്‌ളെച്ചര്‍ ആയിരുന്നു അവസാന വിദേശ പരിശീലകന്‍. 
 
കുംബ്ലെ കഴിഞ്ഞാല്‍ വി.വി.എസ്.ലക്ഷ്മണ്‍ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു. എന്നാല്‍, ലക്ഷ്മണും ആ സ്ഥാനത്തിനു യോഗ്യനല്ലെന്നാണ് ബിസിസിഐയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article