ടിം പെയ്‌നിന്റെ പിൻഗാമിയെ കണ്ടെത്തി ഓസീസ്, ആഷസിൽ വിക്കറ്റ് കാക്കുക ഈ താരം

Webdunia
ചൊവ്വ, 30 നവം‌ബര്‍ 2021 (22:02 IST)
ആഷസ് ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിൽ ടിം പെയ്‌നിന്റെ പകരക്കാരനായി അലക്‌സ് കാരി ഓസീസ് വിക്കറ്റ് കീപ്പറാകുമെന്ന് റിപ്പോർട്ട്. സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന് പിടിക്കപ്പെട്ട പെയ്ന്‍ ഓസീസ് ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞശേഷം ടീമിൽ നിന്നും അനിശ്ചിതകാലത്തേക്ക് വിട്ട് നിൽക്കുകയാണ് പെയ്‌ൻ.
 
ജോഷ് ഇംഗ്‌ലിസും അലക്‌സ് കാരിയും തമ്മിലാണ് ഓസ്‌ട്രേലിയയുടെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തിനുവേണ്ടി മത്സരിക്കുന്നത്. ഇതിൽ അലക്‌സ് കാരിക്കാണ് മുൻതൂക്കം.ഓസീസിനായി നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ 83 മത്സരങ്ങള്‍ കളിച്ച താരമാണ് കാരി. ടീമിന്റെ ക്യാപ്റ്റന്‍ പദവിയും കാരി നിർവഹിച്ചിട്ടുണ്ടെങ്കിലും കാരിക്കിന് ടെസ്റ്റിൽ അരങ്ങേറാൻ ഇതുവരെ സാധിച്ചിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

Next Article