സഞ്ജു മിടുക്കനായ താരം, പക്ഷേ പ്രതിഭയോട് നീതി പുലർത്താനായിട്ടില്ല: വസീം ജാഫർ

ഞായര്‍, 18 ജൂലൈ 2021 (08:42 IST)
ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാ‌വാനിരിക്കെ മലയാളി താരം സംഞ്ജു സാംസണെ പുകഴ്‌ത്തി മുൻ ഇന്ത്യൻ താരം വസീം ജാഫർ. ഏറെ പ്രതീക്ഷകൾ സമ്മാനിക്കു‌ന്ന ക്രിക്കറ്റ‌റാണ് സഞ്ജുവെന്നാണ് വസീം ജാഫറിന്റെ അഭിപ്രായം.
 
മികച്ച പ്രതിഭയുള്ള കളിക്കാരനാണ് സഞ്ജു. അവനിൽ എനിക്ക് പ്രതീക്ഷയുണ്ട്. എന്നാൽ ആ പ്രതീക്ഷയ്ക്കൊത്ത പ്രകടനം ഇന്ത്യൻ ജേഴ്‌സിയിൽ സഞ്ജു പുറത്തെടുത്തിട്ടില്ല. ഐപിഎല്ലില്‍ ഒന്നോ രണ്ടോ മികച്ച പ്രകടനങ്ങളുണ്ടാകുന്നു. എന്നാല്‍ പിന്നീട് മൂന്നോ നാലോ മത്സരങ്ങളില്‍ അദ്ദേഹം നിരാശപ്പെടുത്തുകയും ചെയ്യും. ഈ സ്ഥിരതയില്ലായ്‌മയെയാണ് സഞ്ജു മറികടക്കേണ്ടത് ജാഫർ ‌പറഞ്ഞു.
 
അതേസമയം രാജസ്ഥാൻ റോയൽസിന്റെ നായകനായതോടെ ഉത്തരവാദിത്തത്തോടെയുള്ള പ്രകടനങ്ങൾ സഞ്ജുവിൽ നിന്നും ഉണ്ടായെന്നും ഇന്ത്യൻ ടീമിന്റെ ഭാഗമായി ഇത്തരം പ്രകടനങ്ങളാണ് സഞ്ജുവിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും ജാഫർ പറഞ്ഞു. ഇന്ത്യ ശ്രീലങ്ക ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാവുമ്പോൾ ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ എന്ന നിലയിൽ സഞ്ജു‌വിനെ പരിഗണിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍