വീണ്ടും ടെസ്റ്റ് കളിക്കാനാവുമോ എന്ന് ഭയപ്പെട്ടു, ആർ അശ്വിന്റെ വെളിപ്പെടുത്തൽ

Webdunia
ചൊവ്വ, 30 നവം‌ബര്‍ 2021 (21:52 IST)
കൊവിഡ് വ്യാപനത്തിന്റെ സമയത്ത് വീണ്ടും ടെസ്റ്റ് മത്സരങ്ങൾ കളിക്കാൻ സാധിക്കുമോ എന്നോർത്ത് ഭയപ്പെട്ടിരുന്നതായി ഇന്ത്യൻ ഓഫ് സ്പിന്നർ ആർ അശ്വിൻ ക്രൈസ്റ്റ് ചർച്ചിലെ 2020 ഫെബ്രുവരി 29ലെ ടെസ്റ്റിൽ ഞാൻ കളിച്ചില്ല. എങ്ങോട്ടാണ് കരിയർ പോകുന്നത് എന്നാലോചിച്ചാണ് ഞാൻ നിന്നത്. ഞാൻ ടെസ്റ്റിൽ മാത്രമാണ് കളിച്ചിരുന്നത്. ആ ടീമിലേക്ക് ഞാൻ തിരിച്ചെത്തുമോ എന്ന് ഞാൻ ആശങ്കപ്പെട്ടു. എന്നാൽ ദൈവം എന്നോട് കരുണ കാണിച്ചു.
 
അവിടെ നിന്ന് പിന്നെ ഞാൻ ഡൽഹി ക്യാപ്പിറ്റൽസിലേക്ക് മാറി. അവിടം മുതൽ കാര്യങ്ങൾ വ്യത്യസ്‌തമാവാൻ തുട‌ങ്ങി. അശ്വിൻ പറഞ്ഞു. അതേസമയം കാൺപൂർ ടെസ്റ്റിൽ വിജയം നേടാനായില്ല എന്നത് നിരാശപ്പെടുത്തുന്നുണ്ടെന്നും അശ്വിൻ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article