ഇന്ത്യയുടെ ഹിറ്റ്മാൻ രോഹിത് ശർമ്മയുടെ ബാറ്റിങ്ങിനെ പ്രശംസിച്ചുകൊണ്ട് മുൻ പാകിസ്താൻ ബൗളിങ് താരം ഷൊയേബ് അക്തർ. ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിലെ രോഹിത്തിന്റെ പ്രകടനത്തെ ഗംഭീരം എന്നാണ് അക്തർ വിശേഷിപ്പിച്ചത്. ഒപ്പം ബാറ്റിങ്ങിൽ ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറോട് രോഹിത്തിന് സാമ്യമുള്ളതായും അക്തർ പറഞ്ഞു.
രോഹിത് നടത്തുന്ന പ്രകടനങ്ങൾ കാണൂമ്പോൾ 2003 ലോകകപ്പിൽ സച്ചിൻ തന്റെ ബോളുകളിൽ നടത്തിയ അപ്പർ കട്ടുകളാണ് ഓർമ്മ വരുന്നതെന്നാണ് അക്തർ പറഞ്ഞത്. മൂന്നാം ഏകദിനത്തിൽ മിച്ചൽ സ്റ്റാർക്കിന്റെയും പാറ്റ് കമ്മിൻസിന്റെയും ബൗളുകളിൽ രോഹിത് നടത്തിയ അപ്പർ കട്ടുകൾ സച്ചിൻ കളിക്കുന്നതിന് സമാനമായിരുന്നുവെന്നും അക്തർ പറഞ്ഞു.