ഇന്ത്യ-ഓസീസ് രണ്ടാം ഏകദിനം ഇന്ന്: കോലിയെ കാത്ത് ഇരട്ടനേട്ടങ്ങൾ

അഭിറാം മനോഹർ

വെള്ളി, 17 ജനുവരി 2020 (13:12 IST)
ഇന്ത്യ ഓസീസ് രണ്ടാം ഏകദിനമത്സരം ഇന്ന് തുടങ്ങാനിരിക്കെ ഇന്ത്യൻ നായകൻ വിരാട് കോലിയെ കാത്ത് രണ്ട് റെക്കോഡുകൾ. രാജ്കോട്ടിൽ നടക്കുന്ന രണ്ടാം ഏകദിനത്തിൽ ഇന്ന് സെഞ്ചുറി സ്വന്തമാക്കാൻ സാധിച്ചാൽ റിക്കി പോണ്ടിംഗിന്‍റെയും സച്ചിന്‍ ടെന്‍ഡുൽക്കറിന്‍റെയും റെക്കോര്‍ഡുകള്‍ കോലിക്ക് മറികടക്കാൻ സാധിക്കും.
 
മത്സരത്തിൽ കോലിക്ക് ഓസീസിനെതിരെ സെഞ്ചുറി സ്വന്തമാക്കാൻ സാധിച്ചാൽ രാജ്യാന്തര ക്രിക്കറ്റിൽ നായകനെന്ന നിലയിൽ ഏറ്റവുമധികം സെഞ്ചുറികൾ സ്വന്തമാക്കുന്ന താരമെന്ന പോണ്ടിങ്ങിന്റെ റെക്കോഡാണ് ഇന്ത്യൻ നായകന് സ്വന്തമാക്കാൻ സാധിക്കുക. നിലവിൽ പോണ്ടിങ്ങിനും കോലിക്കും എല്ലാ ഫോർമാറ്റുകളിലുമായി 41 സെഞ്ചുറികളാണുള്ളത്.
 
ഓസ്ട്രേലിയക്കെതിരെ ഏറ്റവുമധികം ഏകദിന സെഞ്ചുറികൾ സ്വന്തമാക്കുന്ന ബാറ്റ്സ്മാനെന്ന സച്ചിന്റെ റെക്കോഡാണ്  കോലിയെ കാത്തിരിക്കുന്ന മറ്റൊരു നേട്ടം. നിലവിൽ ഓസീസിനെതിരെ സച്ചിന് ഒൻപതും കോലിക്ക് എട്ടും സെഞ്ചുറികളാണൂള്ളത്. ഇതിനുപുറമേ ഏകദിനത്തിൽ ഇന്ത്യയിൽ 20 സെഞ്ചുറികൾ നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടവും മത്സരത്തിൽ സെഞ്ചുറി സ്വന്തമാക്കുന്ന പക്ഷം കോലിയെ കാത്തിരിക്കുന്നുണ്ട്. നിലവിൽ സച്ചിൻ മാത്രമാണ് ഇന്ത്യയിൽ 20 ഏകദിന സെഞ്ചുറികൾ സ്വന്തമാക്കിയിട്ടുള്ള താരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍