സ്കോട്‌ലന്‍ഡിനെതിരെയുള്ള ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ അഫ്ഗാനിസ്ഥാന് തകര്‍പ്പന്‍ ജയം.ആദ്യം ബാറ്റ് ചെയ്ത സ്കോട്‌ലന്‍ഡ് 50 ഓവറില്‍ 210 റണ്‍സിന് പുറത്തായി. സ്കോര്‍ പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന്‍ 49.3 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി. സമിയുള്ള ഷെന്‍വാരിയും (96) ജാവേദ് അഹ്മതിയും (51) മിച്ച പ്രകടനം കാഴ്ചവെച്ചു എന്നാല്‍ പത്താം വിക്കറ്റില്‍ ഹമീദ് ഹസനും ഷപൂര്‍ സദ്‌റാനും ചേര്‍ന്ന് നടത്തിയ പോരാട്ടമാണ് വിജയം നേടാന്‍ അഫ്ഗാനെ സഹായിച്ചത്.
ആദ്യം ബാറ്റ് ചെയ്‌ത സ്‌കോട്‌ലന്റിനെ മികച്ച ബൌളിംഗിലൂടെ അഫ്ഗാനിസ്ഥാന്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. വാലറ്റത്ത് ഹക്കും (31) ഇവാന്‍(28)സും നടത്തിയ ചെറുത്തുനില്‍പ്പാണ് സ്‌കോട്‌ലന്റിനെ 200 കടത്തിയത്. അഫ്ഗാനുവേണ്ടി ദൗലത് സദ്രാന്‍ 10 ഓവറില്‍ 29 റണ്‍സ് വിട്ടു കൊടുത്ത് മൂന്ന് വിക്കറ്റ് പിഴുതു, ഷാപൂര്‍ സദ്രാന്‍ 38 റണ്‍സ് വിട്ടുകൊടുത്ത് നാലു വിക്കറ്റും നേടി.