Afghanistan vs Sri lanka ODI World Cup Match: ലങ്കയെ തകര്‍ത്ത് അഫ്ഗാന്‍, പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത്

Webdunia
തിങ്കള്‍, 30 ഒക്‌ടോബര്‍ 2023 (22:10 IST)
Afghanistan vs Sri Lanka ODI World Cup match: നിര്‍ണായക മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് തോല്‍വി വഴങ്ങി ശ്രീലങ്ക. ഏഴ് വിക്കറ്റിനാണ് അഫ്ഗാനിസ്ഥാന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 49.3 ഓവറില്‍ 241 ന് ഓള്‍ഔട്ടായി. അഫ്ഗാന്‍ 45.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. ഫസല്‍ഹഖ് ഫറൂഖിയാണ് കളിയിലെ താരം. 
 
അസ്മത്തുള്ള ഒമര്‍സായ് (63 പന്തില്‍ പുറത്താകാതെ 73), റഹ്‌മത്ത് ഷാ (74 ബോളില്‍ 62), ഹസ്മത്തുള്ള ഷഹീദി (74 പന്തില്‍ പുറത്താകാതെ 58) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് അഫ്ഗാനിസ്ഥാന് അനായാസ വിജയം സമ്മാനിച്ചത്. ഇബ്രാഹിം സാദ്രന്‍ 57 പന്തില്‍ 39 റണ്‍സ് നേടി. 
 
ഫസല്‍ഹഖ് ഫറൂഖിയുടെ ബൗളിങ് മികവിലാണ് അഫ്ഗാന്‍ ശ്രീലങ്കയെ 241 റണ്‍സില്‍ തളച്ചത്. ഫറൂഖി 10 ഓവറില്‍ 34 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. മുജീബ് ഉര്‍ റഹ്‌മാന്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി. 
 
ലങ്കയ്‌ക്കെതിരായ ജയത്തോടെ അഫ്ഗാനിസ്ഥാന്‍ പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു. ആറ് കളികളില്‍ നിന്ന് മൂന്ന് ജയത്തോടെ ആറ് പോയിന്റാണ് അഫ്ഗാനിസ്ഥാനുള്ളത്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article