ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്, സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് തുടങ്ങി എംഎല്‍എമാര്‍ വരെ ക്രിക്കറ്റ് ലീഗുകളുണ്ടാക്കി അരങ്ങ് വാഴുന്നത് കണ്ട് അസൂയ മൂത്ത് രാജ്യത്തെ അഭിഭാഷകരും ക്രിക്കറ്റ് കളിതുടങ്ങി. ആദ്യ മത്സരത്തില്‍ സുപ്രീം കോടതി തന്നെ ജയിച്ചു. അഖിലേന്ത്യ ലോയേഴ്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റ് എന്ന് പേരില്‍ം നടത്തിയ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിലാണ് സുപ്രീം കോടതി ടീം വിജയിച്ചത്.
മദ്രാസ് ഹൈക്കോടതി ടീമിനെ 39 റണ്‍സിനാണ് സുപ്രീം കോടതി ടീം പരാജയപ്പെടുത്തിയത്. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറിയത്. ഏതായാലും കോടതിയില്‍ തെളിവുകള്‍ വളച്ചൊടിക്കാന്‍ മാത്രമല്ല ഗ്രൌണ്ടിലിറങ്ങി നന്നായി ക്രിക്കറ്റ് കളിക്കാനും വക്കിലന്മാര്‍ തെളിയിച്ചു.
സുപ്രീം കോടതിയില്‍ നിന്നും ഏഴ് ഹൈക്കോടതികളില്‍ നിന്നുമായി എട്ട് അഭിഭാഷക ടീമുകളാണ് 22 മുതല്‍ ആരംഭിച്ച ടൂര്‍ണമെന്റില്‍ ഏറ്റുമുട്ടിയത്. കേരള ഹൈക്കോര്‍ട്ട് അഡ്വക്കേറ്റ്‌സ് അസോസിയേഷനും കേരള ക്രിക്കറ്റ് അസോസിയേഷനുമായി സഹകരിച്ച് കേരള അഡ്വക്കേറ്റ്‌സ് ക്രിക്കറ്റ് ക്ലബ്ബാണ് ട്വന്റി ട്വന്റി മാതൃകയില്‍ ടൂര്‍ണമെന്റിന് കേരളത്തില്‍ ആദ്യമായി ആതിഥ്യമരുളിയത്.