'വെസ്റ്റ് ഇന്‍ഡീസ് വന്നിരിക്കുന്നത് ലോകകപ്പ് കളിക്കാനോ അതോ ടൂറിസ്റ്റ് വീസയിലോ'; പരിഹസിച്ച് മുന്‍ ഇന്ത്യന്‍ താരം

Webdunia
ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (11:38 IST)
വെസ്റ്റ് ഇന്‍ഡീസിനെ പരിഹസിച്ച് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് മോശം പ്രകടനമാണ് നടത്തുന്നതെന്ന് ആകാശ് ചോപ്ര കുറ്റപ്പെടുത്തി. സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇംഗ്ലണ്ടിനോട് തോല്‍വി വഴങ്ങിയ രീതി കാണുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് വന്നിരിക്കുന്നത് ലോകകപ്പ് കളിക്കാനാണോ അതോ ടൂറിസ്റ്റ് വീസയിലാണോ എന്ന സംശയം തോന്നുമെന്ന് ആകാശ് ചോപ്ര പറഞ്ഞു. പ്രായമായ കളിക്കാരുടെ ഒരു കൂട്ടമാണ് വെസ്റ്റ് ഇന്‍ഡീസ് ടീമിലുള്ളതെന്നും ആകാശ് ചോപ്ര പരിഹസിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article