പന്ത് ബാറ്റ് ചെയ്യുമ്പോള്‍ കാണിയായി ഉര്‍വശി റൗട്ടാല ഉണ്ടായിരുന്നു; മുന്‍ കാമുകിയോട് ഇന്ത്യന്‍ താരം വീണ്ടും അടുക്കുന്നു ! ഇഷ നേഗിയുമായുള്ള ബന്ധം പിരിഞ്ഞോ?

ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (08:30 IST)
പാക്കിസ്ഥാനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ നിരാശപ്പെടുത്താത്ത രണ്ട് പേര്‍ നായകന്‍ വിരാട് കോലിയും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തുമാണ്. ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാരില്‍ പലരും പരാജയപ്പെട്ടപ്പോള്‍ കോലിയും പന്തും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. അക്ഷയ് കുമാര്‍ അടക്കമുള്ള താരങ്ങള്‍ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം തത്സമയം കാണാന്‍ എത്തിയിരുന്നു. ഇതില്‍ നടി ഉര്‍വശി റൗട്ടാലയുടെ സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. റിഷഭ് പന്തിന്റെ മുന്‍ കാമുകിയാണ് ഉര്‍വശി. പന്ത് ബൗണ്ടറി നേടുമ്പോള്‍ വലിയ ആവേശത്തില്‍ ആഹ്ലാദപ്രകടനം നടത്തുന്ന ഉര്‍വശിയിലേക്കായിരുന്നു ക്യാമറ കണ്ണുകള്‍ എപ്പോഴും ചലിച്ചിരുന്നത്. 
 
റിഷഭ് പന്തുമായി പിരിഞ്ഞതിനു ശേഷം പന്തിന്റെ ഒരു ക്രിക്കറ്റ് മത്സരം കാണാന്‍ പോലും ഉര്‍വശി എത്തിയിട്ടില്ല. എന്നാല്‍, ഇത്തവണ പന്തിന് പ്രോത്സാഹനം നല്‍കുന്ന ഉര്‍വശിയെ കണ്ട് ക്രിക്കറ്റ് ലോകവും സിനിമാ ലോകവും ഞെട്ടിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷമാണ് പന്തും ഉര്‍വശിയും തമ്മില്‍ അടുപ്പത്തിലാണെന്ന് വാര്‍ത്തകള്‍ പുറത്തുവന്നത്. ഇരുവരും ഡിന്നര്‍ ഡേറ്റിന് ഒരുമിച്ച് സമയം ചെലവഴിച്ചിരുന്നു. എന്നാല്‍, അധികം താമസിയാതെ ഇരുവരും അകന്നു. പന്ത് ഉര്‍വശിയെ വാട്‌സ്ആപ്പില്‍ ബ്ലോക്ക് ചെയ്തതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതിനു പിന്നാലെ ഉര്‍വശിയും പന്തിനെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ബ്ലോക്ക് ചെയ്തു. അതിനുശേഷമാണ് ഇഷ നേഗിയുമായി താന്‍ അടുപ്പത്തിലാണെന്ന് റിഷഭ് പന്ത് അറിയിച്ചത്. 
 
ഇപ്പോള്‍ റിഷഭ് പന്തിനെ പ്രോത്സാഹിപ്പിക്കുന്ന ഉര്‍വശി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇഷയുമായി അകന്ന് വീണ്ടും ഉര്‍വശിയുമായി പന്ത് അടുക്കുകയാണോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍