Vaibhav Suryavanshi: 202 റൺസ് അത്ര ചെറിയ വിജയലക്ഷ്യമല്ല, തുടക്കത്തിൽ രണ്ട് വിക്കറ്റ് പോയാൽ ടീം ഒന്നടങ്കം പ്രതിരോധത്തിൽ ആയേക്കാം. എന്നാൽ അതൊന്നും വൈഭവ് സൂര്യവൻശിയെ ടെൻഷനാക്കിയില്ല. കഴിഞ്ഞ സീസണിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു കിരീടം നേടാൻ പ്രധാന കാരണക്കാരനായ ഓസീസ് പേസർ ജോഷ് ഹെയ്‌സൽവുഡിനെ അടക്കം വൈഭവ് ആക്രമിച്ചു കളിച്ചു.