ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളാണ് സച്ചിന്‍ ടെന്‍ണ്ടുല്‍ക്കറും വിനോദ് കാബ്ലിയും. ഇരുവരും തമ്മിലുണ്ടായിരുന്ന സൗഹൃദം ക്രിക്കറ്റ് ലോകം തന്നെ ചര്‍ച്ച ചെയ്തിരുന്ന ഒന്നാണ്. എന്നാല്‍ ഏറെക്കാലമായി ഇരുവരും പിണക്കത്തിലായിരുന്നു. ഇപ്പോഴിതാ, പിണക്കം മറന്ന് ഇരുവരും സന്തോഷമായി നില്‍ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു.
ഹാരിസ് ഷീല്‍ഡ് ടൂര്‍ണമെന്റില്‍ 1988ല്‍ ഇരുവരും ചേര്‍ന്ന് 664 റണ്‍സിന്റെ ഐതിഹാസിക കൂട്ടുകെട്ട് ഉണ്ടാക്കിയതു മുതല്‍ അവരുടെ സൗഹൃദം ദ്രഢമായിരുന്നു. എന്നാല്‍, സച്ചിന്‍ തന്റെ മോശം സമയത്ത് സഹായിച്ചില്ല എന്ന കാബ്ലിയുടെ പ്രസ്താവനയാണ് ഇരുവരുടേയും സംഭവബഹുലമായ കൂട്ടുകെട്ടിന് താല്‍ക്കാലികമായി അവസാനമായത്.
മുംബൈയിലെ ടി-20 ലീഗിലാണ് പുതിയ സംഭവം. കാബ്ലി പരിശീലകനായ ശിവാജി പാര്‍ക് ലയണ്‍സ് 3 റണ്‍സിന് ട്രിമ്പ് നൈററ് മുംബൈ നോര്‍ത്ത് ഈസ്റ്റിനോട് പരാജയപ്പെട്ടിരുന്നു. മത്സരശേഷമുള്ള അവാര്‍ഡ് സെര്‍മണിയില്‍ റണ്ണേര്‍സ് അപ്പിനുള്ള പുരസ്‌കാരം സ്വീകരിച്ച ശേഷം കാബ്ലി വേദിയിലുണ്ടായിരുന്ന സച്ചിനരികില്‍ചെന്ന് കാലുതൊട്ടു തൊഴുകയായിരുന്നു.
കാലില്‍വീഴാനൊരുങ്ങിയ കാബ്ലിളിയെ സച്ചിന്‍ എണീപ്പിക്കുകയും ആശ്ലേഷിക്കുകയുമായിരുന്നു. ഏറെ നാളായി ഇരുവരും തമ്മിലുള്ള പിണക്കത്തിന് ശേഷം കഴിഞ്ഞവര്‍ഷമാണ് ഇരുവരും ഒന്നിച്ചത്. മുംബൈയില്‍ നടന്ന ഒരു പുസ്തകപ്രകാശനത്തിനായിരുന്നു അത്.