വാഹനത്തിന്റെ വില കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. അതേസമയം ട്രെയില്‍ ഹോക്ക് രാജ്യത്തെത്തുന്നതിനു മുമ്പ് തന്നെ ബുക്കിംഗ് ആരംഭിച്ചു. 50,000 രൂപയാണ് ബുക്കിംഗ് തുക. ജൂലൈയിലാണ് വാഹനം വിപണിയില്‍ എത്തുക. അപ്പോള്‍ മാത്രമേ വില വ്യക്തമാകൂ. അതേസമയം, വാഹനത്തിന് 24 ലക്ഷം രൂപ വരെ വില വന്നേക്കാം എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
രൂപത്തിലും ഭാവത്തിലും അടിമുടി മാറ്റം വരുത്തിയാണ് പുതിയ കോംപാസ് നിരത്തുകളിലിറങ്ങുക. പഴയ കോംപാസുകളെ അപേക്ഷിച്ച് 20 എംഎം ഉയരം കൂടുതലാണ് പുതിയ ട്രെയില്‍ ഹോക്കിന്. പുത്തന്‍ അലോയ് വീലുകളും വ്യത്യസ്ത നിറങ്ങളും വാഹനത്തിന് പുതുരൂപം നല്‍കുന്നതില്‍ പ്രധാന ഘടകങ്ങളാണ്. ഏറ്റവും മികച്ച ഓഫ്‌റോഡ് ബാലന്‍സ് നല്‍കാനാകും വാഹനത്തിന് എന്നതാണ് ശ്രദ്ധേയമായ സവിശേഷത.