ഡീസലടിക്കാൻ 'പമ്പ്' ഇനി നിങ്ങളുടെ വീടുകളിലെത്തും

തിങ്കള്‍, 19 മാര്‍ച്ച് 2018 (16:30 IST)
എന്തുമേതും വീട്ടുമുറ്റത്തെത്തുന്ന പുത്തൻ‌ കാലത്താണ് നമ്മൾ ജീവിക്കുന്നത്. എന്നാൽ ഡീസൽ വീട്ടുമുറ്റത്തെത്തുന്നതിനെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപൊറേഷൻ ചിന്തകൾക്കപ്പുറത്ത് പ്രവർത്തിച്ചു തുടങ്ങിയിരിക്കുന്നു. 
 
മഹാരാഷ്ട്രയിലെ പൂനെയിലാണ് പുതിയ പദ്ധതിക്ക് ഐ ഒ സി തുടക്കം കുറിച്ചിരിക്കുന്നത്. വൈകാതെ രാജ്യമൊട്ടാകെയും പദ്ധതി വ്യാപിപ്പിക്കും. മൊബൈൽ പെട്രോൾ പമ്പുകളുടെ മാതൃകയിലാവും പദ്ധതി നടപ്പിലാക്കുക. 
 
മീറ്ററുകൾ ഘടിപ്പിച്ച ടാങ്കർലോറികളിൽ ആളുകൾ ആവശ്യപ്പെടുന്നിടത്ത് ഇന്ധനം നൽകും എന്നതാണ് പദ്ധതിയുടെ പ്രത്യേകത. ഇതോടെ വിദൂര ഗ്രാമങ്ങളിലെ കർഷകരുടെ ഉൾപ്പെടെ ഇന്ധനക്ഷാമം എന്ന പ്രശ്നം പരിഹരിക്കുന്നതിനു വേണ്ടിയാണ് പദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത് എന്ന് ഐ ഒ സി അധികൃതർ വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍