സ്വർണ വിലയില്‍ ഇന്ന് വീണ്ടും വർദ്ധനവ്. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. ഇന്നലെയും 80 രൂപ കൂടിയിരുന്നു. പവന് 21,520 രൂപയിലും, ഗ്രാമിന് 10 രൂപ വർധിച്ച് 2,690 രൂപയിലുമാണ് നിലവിലെ വില. രണ്ടാഴ്ച്ച മുമ്പ് സ്വർണ വില കുത്തനെ ഇടിഞ്ഞിരുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് അന്ന് വ്യാപാരം നടന്നത്.
20,800 രൂപയും ഗ്രാമിന് 2,600 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. ഡിസംബർ 12, 13 തീയതികളിലാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. ജൂലൈയിലാണ് ഇതിന് മുന്‍പ് സ്വർണ വില ഇത്രയും കുറയുന്നത്. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് 21,920 രൂപയാണ്.