സ്വർണവില കുത്തനെ കൂടി

ഞായര്‍, 24 ഡിസം‌ബര്‍ 2017 (15:51 IST)
സ്വര്‍ണ വിലയില്‍ വര്‍ധന. ഇന്നലെ പവന്‌ 120 രൂപ വര്‍ധിച്ച്‌ 21,360 രൂപയിലും ഗ്രാമിന്‌ 15 രൂപ വര്‍ധിച്ച്‌ 2,670 രൂപയിലുമാണ്‌ വ്യാപാരം നടന്നത്‌. വെള്ളിയാഴ്‌ച സ്വര്‍ണം പവന്‌ 160 രൂപ കുറഞ്ഞിരുന്നു. 
 
രാജ്യാന്തര വിപണിയിലെ വില വ്യതിയാനങ്ങളാണ്‌ പ്രാദേശിക വിപണിയിലും പ്രതിഫലിച്ചത്‌. ഡോളര്‍ രൂപയ്‌ക്കുമേല്‍ കരുത്താര്‍ജിച്ചതും സ്വര്‍ണവില ഉയരാന്‍ കാരണമായി. ജനുവരി ഒന്നുമുതല്‍ യുഎഇയില്‍ വാറ്റ്‌ പ്രാബല്യത്തില്‍ വരുന്നതും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്‌. അഞ്ചു ശതമാനം നിരക്കു വര്‍ധിക്കുമെന്നാണ്‌ വിലയിരുത്തല്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍