സേവനത്തിലിരിക്കെ മരണപ്പെടുന്ന സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കും

വെള്ളി, 23 മാര്‍ച്ച് 2018 (09:23 IST)
സേവനത്തിലിരിക്കെ മരണപ്പെടുന്ന സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ പൂര്‍ണമായും കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കും. ഇതിനു പുറമെ സൈനിക സേവനത്തിടെ അംഗവൈകല്യം സംഭവിക്കുകയോ കാണാതാവുകയോ ചെയ്യുന്ന സൈനികരുടെ മകളുടെ വിദ്യാഭ്യാസ ചെലവും കേന്ദ്രം വഹിക്കും. ഇക്കാര്യത്തില്‍ തീരുമാനമായി. 
 
നേരത്തെ ഇത്തരം സാഹചര്യങ്ങളില്‍ സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവിനു വേണ്ടി കേന്ദ്രം പ്രതിമാസം 10,000 രൂപ വീതം വിദ്യാഭ്യാസ ഇളവ് എന്ന പേരില്‍ നല്‍കുമായിരുന്നു. ഈ സഹായത്തിനു പകരമാണ് പുതിയ പദ്ധതി.
 
ഓഫീസര്‍ റാങ്കിന് താഴെയുള്ള വ്യക്തികളുടെ മക്കള്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. പദ്ധതി നടപ്പാകുന്നതോടെ 3400 കുട്ടികള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കുമെന്നാണ് കേന്ദ്രം വിലയിരുത്തുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍