പന്ത്രണ്ട് പന്തുകള്‍ നേരിട്ട് അര്‍ദ്ധസെഞ്ച്വറിയടിച്ച് തന്‍റെ റെക്കോര്‍ഡിനൊപ്പമെത്തിയ വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിന് യുവരാജ് സിംഗിന്‍റെ വക ഉപദേശം. ഉടന്‍ തന്നെ 10 പന്തുകളില്‍ 50 റണ്‍സ് അടിക്കണമെന്നാണ് യുവരാജ് ഉപദേശിച്ചിരിക്കുന്നത്.
അടുത്ത തവണ 10 പന്തുകളില്‍ നിന്ന് 50 റണ്‍സ് അടിക്കാനായില്ലെങ്കില്‍ എ ബി ഡിവില്ലിയേഴ്സിനെപ്പോലെയുള്ള ഇതിഹാസതാരങ്ങള്‍ ആ റെക്കോര്‍ഡ് സ്വന്തമാക്കുമെന്നും യുവരാജ് പറയുന്നു. ട്വിറ്ററിലാണ് യുവരാജ് ഇങ്ങനെ കുറിച്ചത്.
വേഗമേറിയ അര്‍ദ്ധസെഞ്ച്വറിയുടെ കാര്യത്തില്‍ ഇതോടെ യുവരാജ് സിംഗിനൊപ്പമെത്തി ക്രിസ് ഗെയ്‌ല്‍. 2007ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു യുവരാജ് ഈ റെക്കോര്‍ഡ് സ്ഥാപിച്ചത്.
30 പന്തുകളില്‍ നിന്ന് സെഞ്ച്വറി നേടി ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച താരമാണ് ക്രിസ് ഗെയ്‌ല്‍.