ട്വന്റി-20 മത്സരം ഉള്‍പ്പെടെ കൊണ്ടുവന്ന പുതിയ മാറ്റങ്ങള്‍ ക്രിക്കറ്റിനെ കൂടുതല്‍ ആവേശകരമാക്കിയെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. മൂന്ന് ഫോര്‍മാറ്റുകള്‍ ഉള്ള ഏക കായിക ഇനമാണ് ക്രിക്കറ്റ്. താരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറന്നിടുന്നു.
ഇത് കായികതാരങ്ങളില്‍ മാത്രമല്ല കാണികളിലും ആവേശമുണര്‍ത്തുന്നുവെന്നും മൂന്നോ നാലോ പന്തുകള്‍ കൊണ്ട് ഒരാളെ ഹീറോയാക്കി മാറ്റാന്‍ കഴിവുള്ളതാണ് ട്വന്റി 20 മത്സരങ്ങളെന്നും സച്ചിന്‍ പറഞ്ഞു.
പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം ദേശീയ ടീമിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കരുതെന്ന് മുതിര്‍ന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. റെക്കോര്‍ഡ് ബുക്കിലെ പ്രകടനത്തോടൊപ്പം സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള കഴിവും പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പലവര്‍ക്കും അന്താരാഷ്ട്ര മത്സരങ്ങളില്‍ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കഴിയാതെ വരുന്നുണ്ട്. അത് ദോഷം ചെയ്യും.
കളിക്കാന്‍ ഒന്നോ രണ്ടോ മത്സരങ്ങളില്‍ പരാജയപ്പെട്ടാലും അവരെ തഴയരുത്. പകരം സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള കഴിവ് ഉണ്ടോയെന്ന് കൂടി പരിശോധിക്കണം- കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്റെ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടിയില്‍ സംസാരിക്കവെ സച്ചിന്‍ പറഞ്ഞു.
മികച്ച ക്രിക്കറ്റ് താരം ആവണമെന്നുള്ളവര്‍ക്ക് ക്രിക്കറ്റിന്റെ എല്ലാ മേഖലകളിലും ആധിപത്യം സ്ഥാപിച്ച ക്രിസ് ഗെയില്‍, മൈക്ക് ഹസി, എ ബി ഡിവില്ലിയേഴ്സ് എന്നിവരെ മാതൃകായാക്കാവുന്നതേയുള്ളുവെന്നും സച്ചിന്‍ പറഞ്ഞു. ഇന്ത്യന്‍ ടീമിന്റെ മുന്‍ ക്യാപ്ടന്‍ സൗരവ് ഗാംഗുലിയും പരിപാടിയില്‍ പങ്കെടുത്തു.