സെവാഗ് എംആര്‍എഫ് പേസ് അക്കാദമിയില്‍

Webdunia
വ്യാഴം, 29 ഓഗസ്റ്റ് 2013 (09:34 IST)
PRO
PRO
ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താന്‍ വീരേന്ദ്ര സെവാഗ് എംആര്‍എഫ് പേസ് അക്കാദമിയില്‍ കഠിന പരിശീലനത്തിലാണ്. മോശം പ്രകടനത്തെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായ സെവാഗ് ഫോം മെച്ചപ്പെടുത്തി തിരിച്ചെത്താനാണ് എംആര്‍എഫ് പേസ് അക്കാദമിയില്‍ എത്തിയത്.

പരിശീലനത്തിന്റെ ഭാഗമായി സെവാഗ് മുന്‍ ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ മഗ്രാത്തിന്റെ സഹായവും തേടിയിട്ടുണ്ട്. പേസ് ബൗളര്‍മാരെ നേരിടുമ്പോള്‍ ഉണ്ടാകുന്ന പിഴവ് പരിഹരിക്കാനാണ് ഇത്.

ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരെ കളിക്കുമ്പോള്‍ നിരന്തരമായി വിക്കറ്റ് നഷ്ടപ്പെടുന്നതാണ് സെവാഗിനെ വലയ്ക്കുന്നത്. എംആര്‍എഫ് പേസ് അക്കാദമിയില്‍ പരിശീലിപ്പിക്കുകയാണ് മഗ്രാത്ത്