സിനിമാ നിര്‍ത്തി വച്ച് ക്രിക്കറ്റ് കാണാന്‍ പൂനമെത്തുന്നു!

Webdunia
ചൊവ്വ, 16 ഏപ്രില്‍ 2013 (12:37 IST)
PRO
ക്രിക്കറ്റിനോടും ക്രിക്കറ്റ് താരങ്ങളോടുമുള്ള തങ്ങളുടെ ആരാധനയും ആവേശവും ഓരോരുത്തരും ഓരോവിധത്തിലാണ് പ്രകടിപ്പിക്കുന്നത്. എന്നാല്‍ ക്രിക്കറ്റിനോടുള്ള പൂനം പാണ്ഡെയുടെ ആവേശം വ്യത്യസ്തമാ‍ണ്. ഓരോ ക്രിക്കറ്റ് സീ‍സണ്‍ കഴിയുമ്പോഴും നഗ്നയായി മാറിയാണ് പൂനം ആവേശം പ്രകടിപ്പിക്കുന്നത്.

ഇത്തവണയും ക്രിക്കറ്റിനായി തല്‍ക്കാലം സിനിമ തന്നെ വേണ്ടെന്നുവച്ചിരിക്കുകയാണ് പൂനം. ട്വന്റി 20 ക്രിക്കറ്റ് ആവേശം നടക്കുമ്പോള്‍ തനിക്ക് സിനിമയില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാവില്ലെന്ന് പാണ്ഡെ പറയുന്നു.

ഒടുവില്‍ സിനിമാ സംവിധായകന്‍ അമിത് സക്സേന പൂനത്തിന്റെ ആവേശത്തെ മാനിച്ച് സിനിമയ്ക്ക് ഇടവേള നല്‍കി പൂനം പാണ്ഡെയെ ട്വന്റി 20 കാണാന്‍ അനുവദിക്കുകയായിരുന്നു.

ക്രിക്കറ്റ് ആവേശം കഴിയുമ്പോള്‍ പുതിയ എനര്‍ജിയോടെ പൂനം പാണ്ഡെ തിരിച്ചെത്തുമെന്നും ഷൂട്ടിംഗിനെ അത് സഹായിക്കുമെന്നും സംവിധായകന്‍ പറയുന്നു. ഏതായാലും ഇത്തവണ എന്തായിരിക്കും പൂനത്തിനു തോന്നുന്നതെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.

ടീം ഇന്‍ഡ്യ ലോകകപ്പ് നേടിയാല്‍ താന്‍ പരസ്യമായി നഗ്നയാവുമെന്ന വാഗ്‌ദാനം നല്‍കി പൂനം പാണ്ഡെ വിവാദം സൃഷ്ടിച്ചിരുന്നു.

ഐ പി എല്‍ കിരീടം കൊല്‍ക്കത്ത നേടിയപ്പോള്‍ പൂനപാണ്ഡെ നഗ്നയായി കിടന്നുള്ള ഫോട്ടോയും ട്വീറ്റ് ചെയ്തു. ഈ നഗ്നത സമര്‍പ്പിച്ചിരിക്കുന്നത് കൊല്‍ക്കത്തയുടെ വിജയത്തിനും ഷാരുഖ് ഖാനുമാണെന്നും പൂനംപറഞ്ഞിരുന്നു.