സഞ്ജുവിന്റെ കരുത്തില്‍ മുംബൈയെ തകര്‍ത്തു രാജസ്ഥാന്‍

Webdunia
ഞായര്‍, 22 സെപ്‌റ്റംബര്‍ 2013 (17:09 IST)
PRO
PRO
ചാമ്പ്യന്‍സ് ലീഗ് ട്വീന്റി-20യിലെ ആദ്യ മത്സരത്തില്‍ മലയാളി താരം സഞ്ജു വി സാംസണിന്റെ മികവില്‍ മുംബൈ ഇന്ത്യന്‍സിനെ രാജസ്ഥാന്‍ റോയല്‍‌സ് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്‌ത മുംബൈയുടെ 142 എന്ന വിജയ ലക്ഷ്യം രാജസ്ഥാന്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

ക്യാപ്റ്റന്‍ രോഹിത്‌ ശര്‍മയുടെയും കീറോണ്‍ പൊള്ളാര്‍ഡിന്റെയും മികവിലാണ്‌ മുംബൈ ഏഴ് വിക്കറ്റിന്‌ 142 റണ്‍സെടുത്തത്‌. 43 റണ്‍സെടുക്കുമ്പോഴേക്ക് സച്ചിന്‍ 15) ഉള്‍പ്പടെ നാലു പേരുടെ വിക്കറ്റ് നഷ്ടമായ ശേഷമായിരുന്നു മുംബൈ ഭേദപ്പെട്ട സ്കോറിലെത്തിയത്‌.

മറുപടി ബാറ്റിംഗില്‍ ഒരു റണ്ണെടുത്ത രാഹുല്‍ ദ്രാവിഡിന്റെ വിക്കറ്റു നഷ്ടമായ ശേഷം രണ്ടാം വിക്കറ്റില്‍ സഞ്ജു- രഹാനെ(33) സഖ്യം നേടിയ 74 റണ്‍സ്‌ വിജയത്തിന്റെ അടിത്തറയായി. 47 പന്തുകളില്‍എട്ടു ബൗണ്ടറിയോടെ സഞ്ജു 54 റണ്‍സെടുത്തു.