സച്ചിന്‍ ആത്മകഥയെഴുതുന്നു

Webdunia
വ്യാഴം, 27 ഫെബ്രുവരി 2014 (09:37 IST)
PRO
ലിറ്റില്‍ മാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആത്മകഥയെഴുതുന്നു. ചെന്നൈയില്‍ നടന്ന ഒരു ചടങ്ങിലാണ് അദ്ദേഹം തന്റെ ആത്മകഥയെക്കുറിച്ച് സൂചിപ്പിച്ചത്.

ഞാന്‍ ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണ് പക്ഷേ എപ്പോള്‍ തീരുമെന്ന് പറയാനാവില്ല. എന്നാല്‍, ആത്മകഥയെക്കുറിച്ച് കൂടുതല്‍ എന്തെങ്കിലും പറയാന്‍ അദ്ദേഹം വിസമ്മതിച്ചു. കൂടുതല്‍ വെളിപ്പെടുത്തിയാല്‍ നിങ്ങള്‍ പിന്നെ പുസ്തകം വാങ്ങില്ലയെന്ന് സച്ചിന്‍ പറഞ്ഞു.

മൊബൈല്‍ഫോണുകള്‍ ഇല്ലാതിരുന്ന കാലത്ത് താന്‍ മാതാപിതാക്കള്‍ക്ക് കത്തുകളെഴുതുമായിരുന്നെന്ന് സച്ചിന്‍ പറഞ്ഞു. ഭാര്യ അഞ്ജലിക്കും കത്തുകളെഴുതിയിട്ടുണ്ട്. കൃത്യമായ തയ്യാറെടുപ്പുകളോടെയാണ് അഞ്ജലി കത്തെഴുതിയിരുന്നത്.

സാധാരണഡോക്ടര്‍മാരുടെ കൈയക്ഷരം വായിക്കാന്‍ പ്രയാസമാണെങ്കിലും ഡോക്ടര്‍ കൂടിയായ അഞ്ജലിയുടെ കൈയക്ഷരം വളരെ മികച്ചതാണെന്ന് സച്ചിന്‍ അഭിപ്രായപ്പെട്ടു.


ഇന്നിപ്പോള്‍ ഓട്ടോഗ്രാഫുകള്‍ നല്‍കുന്നതുമാത്രമായി എഴുത്ത് ചുരുങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.