നീളന്‍ മുടിയും ഹെലികോപ്റ്റര്‍ ഷോട്ടുമായി ലോകമെങ്ങുമുള്ള ക്രിക്കറ്റ് ഗ്രൗണ്ടില്‍ താണ്ഡവമാടിയ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി വീണ്ടും പുതിയ ഹെയര്‍ സ്റ്റെലുമായി ഗ്രൗണ്ടില്‍.
തലയുടെ രണ്ടു വശവും വടിച്ച് നടുവില്‍ മാത്രം മുടിയുള്ള ബാള്‍ഡ് ബസ് കട്ട് സ്റ്റെലിലാണ് ധോണിയുടെ തലമുടി.ഇന്നലെ ധോണിയുടെ ഹോം ഗ്രൗണ്ടായ റാഞ്ചിയില്‍ ടൈറ്റന്‍സിനെതിരെ നടന്ന മത്സരത്തിലായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ കൂടിയായ ധോണി പുതിയ ഹെയര്‍ സ്റ്റെലുമായി എത്തിയത്.
ഇറ്റാലിയന്‍ ഫുട്‌ബോളര്‍ മരിയോ ബലോട്ടലിയുടെ ഹെയര്‍ സ്‌റ്റൈലുമായി സാമ്യമുള്ളതാണ് ധോണിയുടെ പുതിയ ഹെയര്‍ സ്റ്റൈല്‍. ധോണി പുതിയ ഹെയര്‍ സ്റ്റൈല്‍ പരീക്ഷിച്ചതോടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ ഇതും ചര്‍ച്ചയായി.