രണ്ടാം ഏകദിനത്തില്‍ പാകിസ്ഥാന് വിജയം

Webdunia
വെള്ളി, 30 ഓഗസ്റ്റ് 2013 (12:53 IST)
PRO
PRO
രണ്ടാം ഏകദിനത്തില്‍ പാകിസ്ഥാന്‍ സിംബാബെവെ പരാ‍ജയപ്പെടുത്തി. 90 റണ്‍സിനായിരുന്നു പാകിസ്ഥാന്‍ സിംബാബെവെ പരാ‍ജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സടിച്ചു.

മറുപടി ബാറ്റിംഗില്‍ സിംബാബ്‌വെ 42.4 ഓവറില്‍ 209 റണ്‍സിന് ഓള്‍ ഔട്ടായി. മുഹമ്മദ് ഹഫീസിന്റെ സെഞ്ച്വറി പ്രകടനമാണ് പാകിസ്ഥാനെ മികച്ച നിലയിലെത്തിച്ചത്.

പുറത്താ‍കതെ മുഹമ്മദ് ഹഫീസ് 136 റണ്‍സാണ് എടുത്തത്. പാകിസ്ഥാന് വേണ്ടി ജുനൈദ് ഖാന്‍ സിംബാബ്‌വെയുടെ നാല് വിക്കറ്റ് വീഴ്ത്തി.

ആദ്യ ഏകദിനത്തില്‍ സിംബാബെവെ, പാകിസ്ഥാനെതിരെ അട്ടിമറി വിജയം നേടിയിരുന്നു.