യുവരാജിന് ധൈര്യം പകര്‍ന്ന് കുംബ്ലെ എത്തി

Webdunia
തിങ്കള്‍, 27 ഫെബ്രുവരി 2012 (14:49 IST)
PTI
ഇന്ത്യ മുഴുവന്‍ യുവരാജ് സിംഗിന്‍റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുകയാണ്. യുവരാജ് വേഗം സുഖം പ്രാപിക്കട്ടെ എന്ന ആശംസയുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്ടനും ലെഗ്സ്പിന്‍ ഇതിഹാസവുമായ അനില്‍ കും‌ബ്ലെ ബോസ്റ്റണില്‍ യുവരാജിനെ സന്ദര്‍ശിച്ചു.

യുവരാജിനെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുന്ന ഇന്‍സ്റ്റിട്യൂട്ട് ഓഫ് കാന്‍സര്‍ റിസര്‍ച്ചിലെത്തിയാണ് കുംബ്ലെ ബാറ്റിംഗ് ജീനിയസിനെ കണ്ടത്. കീമോ തെറാപ്പിയുടെ രണ്ടാം ഘട്ടത്തിലേക്ക് കടന്ന യുവരാജിന് കുംബ്ലെയുടെ സന്ദര്‍ശനം ആശ്വാസം പകര്‍ന്നു.

“അദ്ദേഹം വന്നത് എന്നെ അത്ഭുതപ്പെടുത്തി. വളരെ വലിയ പ്രചോദനമായി അത്. ആ ഇതിഹാസത്തിനൊപ്പം സമയം ചെലവഴിക്കാനായത് സന്തോഷം പകരുന്നു” - കുംബ്ലെയുടെ സന്ദര്‍ശനത്തെക്കുറിച്ച് യുവരാജ് ട്വീറ്റ് ചെയ്തു. കുംബ്ലെയ്ക്കൊപ്പമുള്ള ഒരു ഫോട്ടോയും യുവരാജ് അപ്‌ലോഡ് ചെയ്തിട്ടുണ്ട്.

തന്‍റെ അസുഖം ഏറെക്കുറെ ഭേദമായതായി വാലന്‍റൈന്‍സ് ഡേയില്‍ യുവരാജ് ട്വിറ്ററില്‍ കുറിച്ചിരുന്നു.