മുംബൈയും കൊല്‍ക്കത്തയും നേര്‍ക്കുനേര്‍

Webdunia
ബുധന്‍, 16 മെയ് 2012 (12:29 IST)
PRD
PRO
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ഏറ്റുമുട്ടും. രാത്രി എട്ട് മുതലാണ് മത്സരം.

പ്ലേ ഓഫ് ഏതാണ്ട് ഉറപ്പാക്കിയെങ്കിലും വിജയം ലക്‍ഷ്യമിട്ട് തന്നെയാണ് ഇരുടീമുകളും ഇന്നും മത്സരത്തിനിറങ്ങുന്നത്. മുംബൈക്കിപ്പോള്‍ 14 മല്‍സരങ്ങളില്‍നിന്ന് 18 പോയന്റ് ആണ് ഉള്ളത്. കൊല്‍ക്കത്തയ്ക്ക് 14 മല്‍സരങ്ങളില്‍നിന്ന് 17 പോയന്റ് ആണ് ഉള്ളത്.

ഗംഭീറിന്റെ വ്യക്തിഗത മികവിലാണ് നൈറ്റ് റൈഡേഴ്സ് ഇതുവരെയെത്തിയത്. എന്നാല്‍ മുംബൈയില്‍ സച്ചിനും രോഹിത്തും റായുഡുവുമെല്ലാം ഫോമിലാണ്.