മാക്‌സ്‌ " വെല്‍ "

Webdunia
ബുധന്‍, 23 ഏപ്രില്‍ 2014 (09:48 IST)
PRO
PRO
വീണ്ടും മാക്‌സ്‌വെല്‍ മാജിക്ക്. മാജിക്കുകാരന്‍ തുടര്‍ന്നും ബാറ്റ് കൊണ്ട് മാജിക്ക് തുടര്‍ന്നപ്പോള്‍ ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തകര്‍പ്പന്‍ ജയം.

ടോസ് നേടിയ ഹൈദരാബാദ് പഞ്ചാബിനെ ബാറ്റിംഗിനയക്കുകയായിരുന്നു. എന്നാല്‍ ആ തീരുമാനം തെറ്റിച്ചു കൊണ്ട് പഞ്ചാബ് തകര്‍ക്കുകയായിരുന്നു. ആദ്യം സേവാഗ് മികച്ച തുടക്കം നല്‍കി. പിന്നീടെത്തിയ മാക്‌സ്‌വെല്ലിന്റെ തകര്‍പ്പന്‍ പ്രകടനമാണ് മികച്ച സ്‌കോര്‍ നേടാന്‍ പഞ്ചാബിനെ സഹായിച്ചത്. നിശ്ചിത ഓവറില്‍ പഞ്ചാബ് 4 വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തു.

മാക്‌സ്‌വെല്‍ 43 പന്തില്‍ നിന്ന് 95 റണ്‍സെടുത്തു. 5 ഫോറും 9 സിക്‌സറും അടങ്ങുന്നതായിരുന്നു മാക്‌സ്‌വെല്ലിന്റെ പ്രകടനം. മാക്‌സ്‌വെല്ലിന്റെ തുടര്‍ച്ചയായ മൂന്നാം അര്‍ദ്ധശതകമാണ്. മറുപടി ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് 121 റണ്‍സിന് പുറത്തായി.