ബട്‌ലര്‍ ഏകദിന സ്ക്വാഡില്‍

Webdunia
ശനി, 28 ഫെബ്രുവരി 2009 (13:13 IST)
ട്വന്‍റി20യില്‍ ഇന്ത്യയ്ക്കെതിരെ മികച്ച പ്രകടനം കാഴ്ച്ച വെച്ച ന്യൂസിലാന്‍ഡ് ബൌളര്‍ ഇയാന്‍ ബട്‌ലര്‍ ഏകദിന സ്ക്വാഡിലും സ്ഥാനം പിടിച്ചു. കഴിഞ്ഞ രണ്ട് ട്വന്‍റി20യിലും ബട്‌ലര്‍ ഇന്ത്യയ്ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു.

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബട്‌ലര്‍ ന്യൂസിലാന്‍ഡ് ഏകദിന ടീമില്‍ മടങ്ങിയെത്തുന്നത്. പരിക്ക് മൂലം ട്വന്‍റി20യില്‍ നിന്ന് വിട്ടുനിന്ന മില്‍‌സിനെയും ന്യൂസിലാന്‍ഡ് ടീമില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

സ്പിന്‍ ബൌളിംഗിനെ നേരിടുന്നതില്‍ ഇന്ത്യയുടെ വൈദഗ്ധ്യം മനസിലാക്കി സ്ഥിരം സ്പിന്നര്‍മാരെ ഒഴിവാക്കിയാണ് കിവീസ് ടീമിനെ ഒരുക്കിയിരിക്കുന്നത്. ബൌളിംഗിന് മൂര്‍ച്ച കൂട്ടാന്‍ ഒരു എക്സ്ട്രാ സീമറെ ഉള്‍പ്പെടുത്താനുള്ള തീരുമാനമാണ് മില്‍‌സിന് ടീമില്‍ ഇടം നേടിക്കൊടുത്തത്.

മില്‍‌സും ബട്‌ലറും ബ്രെയനും സൌത്തീയും ഉള്‍പ്പെടെയുള്ള ബൌളിംഗ് വന്‍‌മതിലിനെയാണ് ന്യൂസിലാന്‍ഡ് അണിനിരത്തിയിരിക്കുന്നത്. നഥാന്‍ മക്‍കെല്ലവും തോം‌സണും ടീ‍മില്‍ ഇടം പിടിച്ചില്ല. അഞ്ച് ഏകദിന പരമ്പരകളിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ക്കുള്ള സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചത്.