പാക്-വിന്‍ഡീസ് ഏകദിന പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് നടക്കും. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ പാകിസ്ഥാനും വിന്‍ഡീസും ഓരോ മത്സരം വീതം ജയിച്ച് സമനിലയിലാണ്. ഇന്നത്തെ മത്സരത്തിലെ വിജയ പരാജയങ്ങളുടെ പ്രവചനം അസാധ്യമാണ്.
കാരണം ഒന്നോ രണ്ടോ കളിക്കാരുടെ വ്യക്തികത മികവിന്റെ അടിസ്ഥാനത്തിലാണ് ഇരു ടീമുകളും ഓരോ മത്സരങ്ങള്‍ ജയിച്ചത്. അഫ്രീദിയുടെ അത്ഭുതകരമായ പ്രകടനമായിരുന്നു ആദ്യ ഏകദിനത്തില്‍ 127 റണ്‍സിന് വെസ്റ്റ്ഇന്‍ഡീസിനെ പരാജയപ്പെടുത്താന്‍ പാകിസ്ഥാനെ സഹായിച്ചത്.
രണ്ടാം മത്സരത്തില്‍ ബ്രാവോ സഹോദരന്‍മാര്‍ നേടിയ 97 റണ്‍സാണ് വിന്‍ഡീസിന്റെ വിജയത്തിന് അടിത്തറയായത്. നാലു വിക്കറ്റ് വീഴ്ത്തിയ നരേന്റെ ബൗളിങും കൂട്ടിനുണ്ടായിരുന്നു. സ്റ്റാര്‍ ബാറ്റ്‌സ്മാനായ ക്രിസ് ഗെയിലിന് രണ്ട് മത്സരങ്ങലിലും തിളങ്ങാനായില്ല. ഇരു മത്സരങ്ങളിലും ഗെയില്‍ നേടിയത് ഓരോ റണ്ണായിരുന്നു.