പരമ്പരപിടിക്കാന്‍ ഇന്ന് ഇന്ത്യക്ക് നിര്‍ണായക മത്സരം

Webdunia
ബുധന്‍, 27 നവം‌ബര്‍ 2013 (10:01 IST)
PRO
വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരപിടിക്കാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു. കാണ്‍പൂരിലാണ് പരമ്പരയിലെ അവസാനത്തെയും മൂന്നാമത്തേതുമായ ഏകദിനം.

1-1 എന്ന നിലയില്‍ തുല്യതയിലാണ് ഇപ്പോള്‍. കൊച്ചിയില്‍ നടന്ന ആദ്യമത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചിരുന്നു. വിശാഖപട്ടണത്ത് നടന്ന രണ്ടാം ഏകദിനത്തില്‍ രണ്ട് വിക്കറ്റ് വിജയം നേടി വിന്‍ഡീസ് തിരിച്ചടിച്ചു.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് പുറപ്പെടുന്നതിന് മുമ്പുള്ള ഇന്ത്യയുടെ ആഭ്യന്തരമത്സരമാണിത്.