ധോണിക്ക് വിലക്ക്; സെവാഗ് നയിക്കും

Webdunia
ഞായര്‍, 15 ജനുവരി 2012 (16:17 IST)
ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയെ ഒരു മത്സരത്തില്‍ നിന്ന് ഐ സി സി വിലക്കി. പെര്‍ത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് വിലക്ക്.

ഇതോടെ അഡ്‌ലൈയ്ഡില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍ ധോണിക്ക് കളിക്കാനാകില്ല. ധോണിയുടെ അഭാവത്തില്‍ വൈസ് ക്യാപ്റ്റന്‍ വീരേന്ദര്‍ സേവാഗ് ടീമിനെ നയിക്കും എന്നാണ് റിപ്പോര്‍ട്ട്.

ജനുവരി 24 മുതലാണ് നാലാം ടെസ്റ്റ് തുടങ്ങുക.