ട്വന്റി 20 ലോകകപ്പിന് ടീം ഇന്ത്യയില്‍ തിരിച്ചെത്താനാകുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് ഇഷാന്ത് ശര്‍മ്മ. എന്ന് ടീമില്‍ തിരിച്ചെത്താനാകുമെന്ന് ഉറപ്പിക്കാനാകില്ലെന്നാണ് ഇഷാന്ത് ശര്‍മ്മ പറയുന്നത്.
ഇപ്പോള്‍ തിരിച്ചുവരവിന്റെ കാര്യത്തെക്കുറിച്ച് പറയാനാകില്ല. ആരോഗ്യം വീണ്ടെടുക്കണമെങ്കില്‍ കുറച്ച് കൂടി സമയം ആവശ്യമാണ്. ഞാന്‍ ബൌളിംഗ് വീണ്ടും ആരംഭിച്ചിട്ടുണ്ട്. പക്ഷേ എന്റെ സ്ഥിരം താളത്തിലേക്ക് തിരിച്ചെത്തേണ്ടതുണ്ട്- ഇഷാന്ത് പറഞ്ഞു. പരുക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ ഇഷാന്ത് ശര്‍മ്മ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പങ്കെടുത്തിരുന്നില്ല.
ഓസ്ട്രേലിയയ്ക്കെതിരെ നടന്ന പരമ്പരയാണ് ഇഷാന്ത് ശര്‍മ്മ പങ്കെടുത്ത അവസാന അന്താരാഷ്ട്ര ഏകദിന മത്സരം.