ഏറെ അകലെയല്ല, അധികം വൈകാതെ ലിമിറ്റഡ് ഓവറിൽ ഒരു ഐസിസി കിരീടം ന്യൂസിലൻഡ് നേടും: റിക്കി പോണ്ടിംഗ്

അഭിറാം മനോഹർ

വ്യാഴം, 13 മാര്‍ച്ച് 2025 (17:39 IST)
ഐസിസി ടൂര്‍ണമെന്റുകളില്‍ എക്കാലവും എതിരാളികള്‍ക്ക് മുന്നില്‍ വലിയ കടമ്പയാണ് ന്യൂസിലന്‍ഡ് ടീം. പലതവണ സെമി ഫൈനലിലും ഫൈനലിലും എത്തിയിട്ടുണ്ടെങ്കിലും അര്‍ഹിച്ച കിരീടം പല കാരണങ്ങള്‍ കൊണ്ടും നേടാന്‍ ന്യൂസിലന്‍ഡിന് ആയിട്ടില്ല. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ പരാജയപ്പെട്ടതാണ് ലിസ്റ്റിലെ ഏറ്റവും ഒടുവിലെ സംഭവം.
 
 ഇപ്പോഴിതാ അധികം വൈകാതെ തന്നെ ലിമിറ്റഡ് ഓവറില്‍ ഒരു ഐസിസി കിരീടം ന്യൂസിലന്‍ഡ് നേടുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ നായകനായ റിക്കി പോണ്ടിംഗ്. 2000ത്തില്‍ നേടിയ ചാമ്പ്യന്‍സ് ട്രോഫിയാണ് ന്യൂസിലന്‍ഡിന്റെ വൈറ്റ് ബോളിലെ അവസാന ഐസിസി കിരീടം. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ശക്തരായ ഇന്ത്യയായിരുന്നു ന്യൂസിലന്‍ഡിന് എതിരാളികള്‍. 49-50 ഓവര്‍ വരെ പൊരുതിയാണ് ന്യൂസിലന്‍ഡ് പരാജയപ്പെട്ടത്. അതും മാര്‍ക്ക് ഹെന്റി ഇല്ലാതെ. അവര്‍ കളിക്കളത്തില്‍ അവരുടെ 100 ശതമാനവും നല്‍കുകയാണെങ്കില്‍ അധികം വൈകാതെ ഒരു ഐസിസി വൈറ്റ് ബോള്‍ കിരീടം നേടാന്‍ അവര്‍ക്ക് സാധിക്കും. റിക്കി പോണ്ടിംഗ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍