വിരാട് കോഹ്‌ലി ശാന്തനായി ക്യാപ്റ്റനെന്ന നിലയില്‍ കളിക്കളത്തില്‍ പെരുമാറണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ ഉപദേശം. കോഹ്‌ലി കുറച്ചുകൂടി ശാന്തനാകണമെന്നും കളിക്കളത്തില്‍ കുറച്ചുകൂടി ക്ഷമ കാണിക്കണം, ക്യാപ്റ്റനെന്ന നിലയില്‍ പെരുമാറണം തുടങ്ങിയ ഉപദേശങ്ങളാണ് അസ്ഹറുദ്ദീന്‍, കോഹ്‌ലിക്ക് നല്‍കിയ ഉപദേശം.
സിംബാബ്‌വെക്കെതിരെ രണ്ടാം ഏകദിന മത്സരത്തില്‍ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് അമ്പയറുമായി കോഹ്‌ലിക്ക് കയര്‍ത്തിരുന്നു. തുടര്‍ന്നാണ് കോഹ്‌ലിയെ അസ്ഹറുദ്ദീന്‍ ഉപദേശിച്ചത്. ഇന്ത്യയുടെ ഭാവി ക്യാപ്റ്റനെന്ന് വിശേഷിക്കപ്പെടുന്ന കോഹ്‌ലി മികച്ച കളിക്കാരനാണെന്നും വലിയ അവസരങ്ങളാണ് അദേഹത്തിന് ഇന്ത്യന്‍ ടീമിലുളളതെന്നും അസ്ഹര്‍ കൂടിച്ചേര്‍ത്തു.
സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ പുറത്തായിട്ടും ക്രീസ് വിട്ട് പോകാന്‍ നായകന്‍ വിരാട് കോഹ്‌ലി വിസ്സമതിച്ചിരുന്നു. ജാവിസ്സിന്റെ പന്തില്‍ ക്യാച്ച് എടുത്തതിനെ തുടര്‍ന്ന് അമ്പയര്‍ ഔട്ട് വിളിച്ചെങ്കിലും കോഹ്‌ലി പുറത്ത് പോകാന്‍ തയാറായില്ല. പിന്നീട് മുന്നാം അമ്പയറും ഔട്ട് വിധിച്ചതിനെ തുടര്‍ന്നാണ് കോഹ്‌ലി ഗ്രൗണ്ട് വിട്ട് പോകാന്‍ തയാറായത്.