കേരളത്തിന് വിജയ സാധ്യതയേറുന്നു

Webdunia
ബുധന്‍, 25 ഡിസം‌ബര്‍ 2013 (14:33 IST)
PRO
രഞ്ജി ടോഫി ക്രിക്കറ്റില്‍ കേരളത്തിന് വിജയ സാധ്യതയേറുന്നു. രണ്ടാം ഇന്നിങ്ങ്സില്‍ അഞ്ചിന്‌ 82 എന്ന നിലയില്‍ ക്രീസ്‌ വിട്ട ഗോവയ്ക്ക്‌, അവസാന ദിവസമായ ഇന്നു തോല്‍വി ഒഴിവാക്കാന്‍ 96 റണ്‍സ്കൂടി വേണം.

അഞ്ചു വിക്കറ്റാണു കൈവശമുള്ളത്‌. മിക്കവാറും ഒറ്റയാള്‍ പോരാട്ടം നടത്തുന്ന അവരുടെ കീനന്‍ വാസ്‌ 33 റണ്‍സോടെ ക്രീസിലുണ്ട്‌. നാലു റണ്‍സുമായി രവികാന്ത്‌ ശുക്ല ഒപ്പമുണ്ട്‌. കൃത്യതയോടെ ബോള്‍ ചെയ്‌ത കേരളത്തിനുവേണ്ടി പ്രശാന്ത്‌ പരമേശ്വരന്‍, കെ.ആര്‍. ശ്രീജിത്‌ എന്നിവര്‍ രണ്ടു വീതവും നിയാസ്‌ ഒന്നും വിക്കേറ്റ്ടുത്തു.

മൊത്തം 15 വിക്കറ്റുകള്‍ വീണ ഇന്നലെ കേരളത്തിന്റെ രണ്ടാം ഇന്നിങ്ങ്സ്‌ 147ല്‍ അവസാനിച്ചിരുന്നു. ആദ്യ ഇന്നിങ്ങ്സിലെ 31 റണ്‍സ്‌ ലീഡ്‌ അടക്കം കേരളത്തിന്റെ ആകെ ലീഡ്‌ 178 ആയിരുന്നു. സ്കോര്‍ - കേരളം: 273, 147. ഗോവ: 242, അഞ്ചിന്‌ 82.