കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിലെ ഡ്രെയിനേജ് സംവിധാനത്തിലെ പോരായ്മകള്‍ പരിഹരിക്കാന്‍ ശ്രമം തുടങ്ങി. ഡ്രെയിനേജ് ഒരുക്കിയ മലേഷ്യന്‍ കമ്പനിയായ ട്രാന്‍സ് ഏഷ്യയുടെ ഇന്ത്യയിലെ വിദഗ്ധരെത്തി പരിശോധിച്ച ശേഷമാണ് നടപടികള്‍ക്കു തുടക്കമായത്.
ഔട്ട് ഫീല്‍ഡിന്റെ നനവുണങ്ങാത്ത പടിഞ്ഞാറു ഭാഗത്തു മണ്ണിനടിയില്‍ കൂടുതല്‍ പൈപ്പുകള്‍ സ്ഥാപിക്കാനുള്ള ജോലികള്‍ ആരംഭിച്ചു ഈ ഭാഗത്തുള്‍പ്പടെ ഔട്ട്ഫീല്‍ഡിലെ ചില ഭാഗങ്ങളില്‍ മണ്ണ് ഉറച്ച് വെള്ളം അടിയിലെ ഡ്രെയിനേജ് പൈപ്പുകളിലേക്ക് താഴാത്തതാണ് പ്രശ്നമെന്നാണ് സംഘത്തിന്റെ വിലയിരുത്തല്‍.
ഈ ഭാഗങ്ങളിലെ മണ്ണ് മാറ്റി വെള്ളം വേഗം ഊര്‍ന്നു പോകുന്ന തരത്തില്‍ ചരളും മണലും ചേര്‍ത്ത് റീഫില്‍ ചെയ്യാനാണ് സംഘം ആലോചിക്കുന്നത്.