കലാശപ്പോരാട്ടത്തിന് തയ്യാര്‍: ധോണി

Webdunia
വ്യാഴം, 31 മാര്‍ച്ച് 2011 (11:31 IST)
PRO
PRO
ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരെ അന്തിമപ്പോരാട്ടത്തിന് ടീം പൂര്‍ണസജ്ജമാണെന്ന് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. പാകിസ്ഥാനെതിരെയുള്ള സെമിഫൈനല്‍ മത്സരത്തില്‍ പേസര്‍മാര്‍ മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചതെന്നും ധോണി പറഞ്ഞു.

ലോകകപ്പ് ഫൈനലില്‍ ടീം എത്തിയത് സ്വപ്നതുല്യമാണ്. വേണ്ട സമയത് മികച്ച രീതിയില്‍ മത്സരിക്കാനായി. എല്ലാ മത്സരങ്ങളും മികച്ചതായിരുന്നു. ഒന്നും ഏളുപ്പമായിരുന്നില്ല. മികച്ച സ്കോറുകള്‍ പിന്തുടരാനും നമുക്കായി. എല്ലാ താരങ്ങളും പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അന്തിമപ്പോരാട്ടത്തിന്റെ നമ്മള്‍ പൂര്‍ണ്ണ സജ്ജമായിട്ടുണ്ട്. പക്ഷേ ഫൈനലില്‍ നമ്മുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കേണ്ടിയിരിക്കുന്നു- ധോണി പറഞ്ഞു.

പാകിസ്ഥാനെതിരെ സെവാഗും സച്ചിനും മികച്ച തുടക്കമാണ് നല്‍കിയത്. നമ്മുടെ പേസര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞു. സെമിയില്‍ 260 റണ്‍സ് മികച്ച സ്കോര്‍ തന്നെയാണെന്ന് കരുതിയിരുന്നുവെന്നും ധോണി പറഞ്ഞു.

സെമിഫൈനലില്‍ പാകിസ്ഥാനെതിരെ ഇന്ത്യ 29 റണ്‍സിനാണ് വിജയിച്ചത്.