ഐ സി സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചെങ്കോല്‍ ഗ്രേംസ്മിത്ത് ഏറ്റുവാങ്ങി

Webdunia
വെള്ളി, 29 മാര്‍ച്ച് 2013 (16:59 IST)
PRO
ഐ സി സിയുടെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ചെങ്കോല്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രേംസ്മിത്ത് ഏറ്റുവാങ്ങി. കഴിഞ്ഞദിവസം ജോഹന്നസ്ബര്‍ഗിലെ വാണ്ടററേഴ്സ് സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങിലാണ് സ്മിത്ത് ചെങ്കോലും സമ്മാനത്തുകയായ 450,000 ഡോളറും ചെങ്കോലും ഏറ്റുവാങ്ങിയത്.

ഏപ്രില്‍ ഒന്ന് വരെയുള്ള കാലയളവില്‍ റാങ്കിംഗിലെ ഒന്നാംസ്ഥാനം നിലനിറുത്തിയതിനാണ് പുരസ്കാരം. കഴിഞ്ഞവർഷവും ദക്ഷിണാഫ്രിക്കയാണ് പുരസ്കാരം സ്വന്തമാക്കിയിരുന്നത്. ഇംഗ്ളണ്ട് രണ്ടാം റാങ്കിലും ഇന്ത്യ മൂന്നാം റാങ്കിലുമാണ്. ഓസ്ട്രേലിയയെ നാലാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യ മൂന്നിലെത്തിയത്.