ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന ക്രിക്കറ്റ് പരമ്പര ഇന്നു നടക്കുന്ന ട്വന്റി 20 മത്സരത്തോടെ തുടക്കമാകും.
രാജ്‌കോട്ടിലെ സൗരാഷ്‌ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ മത്സരം നടക്കുന്നത്. ഒരു ട്വന്റി ഏകദിനത്തിന് പുറമെ ഏഴ് ഏകദിനങ്ങളാണ് പരമ്പരയില്‍ ഉള്ളത്.
ഇന്ത്യയില്‍ നടന്ന കഴിഞ്ഞ മൂന്ന് ഏകദിന പരമ്പരകളും ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഓസീസ് ഇറങ്ങുന്നത്. ആദ്യ ഏകദിനം ഞായറാഴ്ച പൂനെയില്‍ നടക്കും.
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യന്‍ ടീം ട്വന്റി 20 മത്സരത്തില്‍ പങ്കെടുക്കുന്നത്. 2012 ഡിസംബറിലാണ് അവസാനമായി ഇന്ത്യന്‍ ട്വന്റി 20 കളിച്ചത്.
മധ്യനിരയിലെ വെടിക്കെട്ടു ബാറ്റ്‌സ്‌മാന്‍ യുവ്‌രാജ് സിംഗിന്റെ തിരിച്ചുവരവ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. മോശം ഫോമിനെ തുടര്‍ന്നു മാസങ്ങളോളം ടീമിനു പുറത്തിരുന്ന യുവ്‌രാജ് വെസ്‌റ്റിന്‍ഡീസ് എ ടീമിനെതിരേ ഇന്ത്യ എ ടീമിനു വേണ്ടിയും ചലഞ്ചര്‍ ട്രോഫിയിലും മികച്ച പ്രകടനം നടത്തിയാണു ടീമിലേക്കു തിരിച്ചുവന്നത്.
ഫ്രാന്‍സില്‍ കഠിനമായ ഫിറ്റ്‌നസ് ട്രെയിംനിംഗ് നടത്തിയാണു യുവ്‌രാജ് തിരിച്ചുവരവിനുള്ള ശ്രമങ്ങള്‍ തുടങ്ങിയത്. വെസ്‌റ്റിന്‍ഡീസ് എ ടീമിനെതിരേ നടന്ന മത്സരത്തില്‍ 89 പന്തില്‍ 123 റണ്ണും തുടര്‍ന്നു വന്ന നാല് ഇന്നിംഗ്‌സുകളില്‍ മൂന്നിലും അര്‍ധ സെഞ്ചുറികളും നേടി മികവു തെളിയിച്ചു.