ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പര ഇന്ന്

Webdunia
ഞായര്‍, 13 ഒക്‌ടോബര്‍ 2013 (11:04 IST)
PRO
ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയ്ക്ക്‌ ഇന്ന്‌ തുടക്കം. ഏഴുമല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യമല്‍സരം ഇന്ന്‌ നടക്കും. ഉച്ചയ്ക്ക്‌ ഒന്നരമുതലാണ്‌ മല്‍സരം.

ഏകദിനറാങ്കിങ്ങിലെ ഒന്നാംസ്ഥാനം നിലനിര്‍ത്താന്‍ ഇന്ത്യയും തിരിച്ചു പിടിക്കാന്‍ ഓസ്ട്രേലിയയും ശ്രമിക്കുമ്പോള്‍ പോരാട്ടം ആവേശകരമാകും. ഏകദിനപരമ്പരക്ക്‌ മുന്നോടിയായി നടന്ന ട്വന്റി ട്വന്റിയില്‍ വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ്‌ ഇന്ത്യ.