ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ മനോജ് തീവാരി വിവാഹിതനായി

Webdunia
ശനി, 20 ജൂലൈ 2013 (12:46 IST)
PRO
PRO
ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ മനോജ് തീവാരിക്ക് പ്രണയസാഫല്യം. പ്രണയിനിയും സുഹൃത്തുമായി സുഷ്മിത റോയിയെയാണ് തീവാരി വിവാഹം കഴിച്ച് തന്റെ മോഹസാഫല്യം പൂര്‍ത്തിയാക്കിയത്. പശ്ചിമ ബംഗാളിലെ ഹൗറയില്‍ വെച്ചായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്

ആറ് വര്‍ഷം മുമ്പാണ് മനോജ് തീവാരിയും സുഷ്മിത റോയിയും പരിചതരായത്. മനോജ് തന്റെ മറ്റൊരു സുഹൃത്ത് വഴി സുഷ്മിതയുമായി സൗഹൃദത്തിലായി. പിന്നീട് ഈ സൗഹൃദം പ്രണയത്തിലേക്ക് തിരിയുകയായിരുന്നു.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമംഗമായ തീവാരി ഇപ്പോള്‍ പരുക്കിന്റെ പിടിയിലാണ്. ഇന്ത്യയ്ക്ക് വേണ്ടി എട്ട് ഏകദിന മത്സരങ്ങളില്‍ മനോജ് തീവാരി കളിച്ചിട്ടുണ്ട്.