കോഹ്ലിയുടെയും രോഹിതിന്റേയും ബാറ്റ് മോഷണം പോയി, കള്ളൻ കപ്പലിൽ തന്നെ !

നീലിമ ലക്ഷ്മി മോഹൻ
വെള്ളി, 10 ജനുവരി 2020 (14:52 IST)
ടീം ഇന്ത്യയിലെ ഒരു ‘കള്ളനെ’ പിടിച്ചിരിയ്ക്കുകയാണ് ക്രിക്കറ്റ് ലോകം. സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലാണ് ആ ‘കള്ളന്‍’. ചാഹല്‍ തന്നെയാണ് താൻ ചെയ്യുന്ന കള്ളത്തരം തുറന്നു പറഞ്ഞത്. കോഹ്ലിയുടേയും രോഹിത്തിന്‍റെയും ബാറ്റ് മോഷ്ടിയ്ക്കുന്നു എന്ന ആരോപണം സത്യമാണോ എന്ന് കപില്‍ ശര്‍മ്മയുടെ ചാറ്റ് ഷോയില്‍ ചാഹലിനോട് ചോദിക്കുകയുണ്ടായി. 
 
അതെ എന്നായിരുന്നു ചാഹലിന്റെ മറുപടി. ഏറ്റവും ഭാരം കുറഞ്ഞ ബാറ്റ് ആരുടേതാണെങ്കിലും താനെടുക്കാറുണ്ടെന്നാണ് ചഹല്‍ വെളിപ്പെടുത്തിയത്. ബാറ്റിംഗ് കഴിവിന് അനുസരിച്ചാണ് കളിക്കാര്‍ക്കിടയിലേക്ക് ബാറ്റുകള്‍ നല്‍കുക. ഏറ്റവും ഭാരം കുറവുള്ള ബാറ്റ് ആരുടേതാണ് എന്നാണ് ഞാന്‍ നോക്കുക. ആ ഭാരം കുറഞ്ഞ ബാറ്റ് ഞാന്‍ എടുക്കുമെന്ന് ചാഹൽ പറയുന്നു.
 
തുടക്കത്തിൽ ആർക്കും അറിയില്ലായിരുന്നു. എന്നാൽ, ഇപ്പോള്‍ ടീം അംഗങ്ങള്‍ക്ക് അത് അറിയാം, ഭാരം കുറവാണ് എങ്കില്‍ അവരുടെ ബാറ്റ് ഞാന്‍ എടുക്കുമെന്ന്’, ചാഹല്‍ പറയുന്നു. ബാറ്റ്സ്മാനായിട്ടാണ് ചാഹല്‍ കരിയര്‍ തുടങ്ങുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article