Happy birthday KL Rahul: കീപ്പർ, ഫിനിഷർ, ഓപ്പണർ... ഏത് റോളും ഇവിടെ ഓക്കെയാണ്, ഇന്ത്യയുടെ മിസ്റ്റർ ഡിപ്പൻഡബിൾ കെ എൽ രാഹുലിന് ഇന്ന് പിറന്നാൾ

അഭിറാം മനോഹർ

വെള്ളി, 18 ഏപ്രില്‍ 2025 (14:50 IST)
കഴിഞ്ഞ ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിയുടെയും ടി20 ക്രിക്കറ്റില്‍ പുലര്‍ത്തുന്ന ബാറ്റിംഗ് സമീപനങ്ങളുടെയും പേരില്‍ കഴിഞ്ഞ ഒരു വര്‍ഷം മുന്‍പ് വരെ ആരാധകരുടെ സ്ഥിരമായ വിമര്‍ശനങ്ങള്‍ കേട്ട താരമായിരുന്നു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ കെ എല്‍ രാഹുല്‍. ടി20 ക്രിക്കറ്റിലെ സ്‌ട്രൈക്ക് റേറ്റിനെ പറ്റിയെല്ലാം രാഹുലിന് വ്യത്യസ്തമായ അഭിപ്രായമാണ് ഉണ്ടായിരുന്നതെങ്കിലും കഴിഞ്ഞ കുറച്ച് കാലങ്ങളായി ഒരു ടീം മാന്‍ എന്ന നിലയില്‍ രാഹുല്‍ ഉണ്ടാക്കിയ മാറ്റം പ്രശംസനീയമാണ്. കരിയറിന്റെ വലിയ കാലത്തും കൃത്യമായ ഒരു പൊസിഷനില്ലാതെ കളിക്കാനിറങ്ങിയിട്ട് പോലും ടീമിന് ഏത് പൊസിഷനിലും ആശ്രയിക്കാവുന്ന ബാറ്ററായി രാഹുല്‍ മാറികഴിഞ്ഞു. ഐപിഎല്ലില്‍ ഡല്‍ഹിക്കായും മികച്ച പ്രകടനങ്ങളാണ് താരം നടത്തുന്നത്.ഇന്ന് തന്റെ 33മത് പിറന്നാള്‍ ആഘോഷിക്കുകയാണ് കെ എല്‍ രാഹുല്‍.
 
 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി 3 ഫോര്‍മാറ്റുകളിലും കളിച്ചിട്ടുള്ള താരമാണ് കെ എല്‍ രാഹുല്‍. 2018,2023 ഏഷ്യാകപ്പിലും 2025ലെ ചാമ്പ്യന്‍സ് ട്രോഫിയിലും രാഹുല്‍ മികച്ച പ്രകടനങ്ങള്‍ നടത്തിയുട്ടുണ്ട്. ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റത്തില്‍ തന്നെ സെഞ്ചുറി നേടി വരവറിയിച്ച് കെ എല്‍ രാഹുല്‍ വളരെ പെട്ടെന്നാണ് മികച്ച ബാറ്ററെന്ന നിലയില്‍ പേരെടുത്തത്. എന്നാല്‍ മികച്ച റണ്‍സ് കണ്ടെത്തുമ്പോഴും പലപ്പോഴും സ്റ്റാറ്റസ് പാഡ്‌ലര്‍ എന്ന വിമര്‍ശനം രാഹുലിനെതിരെ വന്നു. പ്രധാനമായും ടി20 ഫോര്‍മാറ്റിലാണ് താരം ഈ വിമര്‍ശനം നേരിട്ടത്. ഐപിഎല്ലില്‍ 137 മത്സരങ്ങളില്‍ നിന്നും 4 സെഞ്ചുറികളും 39 അര്‍ധസെഞ്ചുറികളും അടക്കം 4921 റണ്‍സ് ഇതിനകം തന്നെ താരം നേടികഴിഞ്ഞു. ഐപിഎല്ലിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ അര്‍ധശതകവും(14 പന്ത്) രാഹുലിന്റെ പേരിലാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 215 മത്സരങ്ങളില്‍ നിന്നും 8565 റണ്‍സും താരത്തിന്റെ പേരിലുണ്ട്. ഇതില്‍ 17 സെഞ്ചുറികളും 57 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍