Manchester United: 6 മിനിറ്റിനുള്ളിൽ 3 ഗോൾ!, യൂറോപ്പ സെമിയിലേക്ക് കുതിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

അഭിറാം മനോഹർ

വെള്ളി, 18 ഏപ്രില്‍ 2025 (13:11 IST)
ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഐതിഹാസികമായ തിരിച്ചുവരവ് നടത്തി യുവേഫ യൂറോപ്പ ലീഗിന്റെ സെമിയിലേക്ക് കുതിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. അവസാന 6 മിനിറ്റിനിടെ ലിയോണിനെതിരെ 3 ഗോളുകള്‍ നേടിയാണ് മാഞ്ചസ്റ്ററിന്റെ വിജയം. ഇരുപാദങ്ങളിലുമായി 7-6ന്റെ വിജയമാണ് ഇതോടെ മാഞ്ചസ്റ്റര്‍ സ്വന്തമാക്കിയത്. മത്സരത്തിന്റെ അധികസമയത്തായിരുന്നു മാഞ്ചസ്റ്ററിന്റെ അത്ഭുതകരമായ തിരിച്ചുവരവ്.
 
മത്സരത്തിന്റെ 43മത് മിനിറ്റ് വരെ നാലിനെതിരെ 2 ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമായിരുന്നു മാഞ്ചസ്റ്ററിന്റെ തിരിച്ചുവരവ്. 114മത്തെ മിനിറ്റില്‍ പെനാല്‍ട്ടിയിലൂടെ ബ്രൂണോ ഫെര്‍ണാണ്ടസാണ് മാഞ്ചസ്റ്ററിന്റെ തിരിച്ചുവരവിന് തുടക്കമിട്ടത്. 120മത്തെ മിനിറ്റില്‍ കോബിയോ മാനോയും എക്‌സ്ട്രാ ടൈമിന്റെ ഇഞ്ചുറി ടൈമില്‍ ഹാരി മഗ്വയറും മാഞ്ചസ്റ്ററിനായി ഗോള്‍ നേടി. സെമിയില്‍ അത്‌ലറ്റിക് ക്ലബാണ് മാഞ്ചസ്റ്ററിന്റെ എതിരാളികള്‍.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍